ആലുവ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സിയുടെ ത്രിദിനക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് ഉദ്ഘാടനം ചെയ്തു. ബിനാനിപുരം എസ്.എച്ച്.ഒ എ.കെ. സുധീർ പതാക ഉയർത്തി. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എ. വേണു അദ്ധ്യക്ഷത വഹിച്ചു. സുഡ് കെമി എച്ച്.ആർ ജനറൽ മാനേജർ സജി വി. മാത്യു മുഖ്യാതിഥിയായിരുന്നു. സാഹിത്യകാരൻ ശ്രീമൻ നാരായണൻ, യോഗാചാര്യൻ വി. ആന്റണി, പ്രിൻസിപ്പൽ പത്മിനി, പി.ടി.എ പ്രസിഡന്റ് അബ്ദുൾ സത്താർ, അജയൻ, സുലൈമാൻ, റോസ് വിൽമ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് അജിതകുമാരി സ്വാഗതവും സിബി അഗസ്ത്യൻ നന്ദിയും പറഞ്ഞു.