കൊച്ചി: 'നന്മയിലേക്ക് നടക്കാം, പ്ലാസ്റ്റിക്കിനോട് വിട പറയാം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ബഹുജന പങ്കാളിത്തത്തോടെ ഗോ ഗ്രീൻ വാക്കത്തോൺ സംഘടിപ്പിക്കുന്നു. 29 ന് രാവിലെ 6.30 ന് ഗാന്ധിസ്‌ക്വയർ മിനി പാർക്കിൽ നിന്നാണ് വാക്കത്തോൺ ആരംഭിക്കുക. ജനുവരി ഒന്നി മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുന്ന തീരുമാനം വിജയിപ്പിക്കാനും,​ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി കൊച്ചി നഗരസഭ 50ാം ഡിവിഷൻ കമ്മിറ്റിയും തൃപ്പൂണിത്തുറ റോട്ടറി ക്ലബും, കലാ സാംസ്‌ക്കാരിക കേന്ദ്രം പൂണിത്തുറയും കൈകോർത്തുകൊണ്ടാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്.