ആലുവ: കൊങ്ങോത്ര റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുബസംഗമവും നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സൈതുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. ചെങ്ങമനാട് എസ്.ഐ രഗീഷ്‌കുമാർ, വാർഡുമെമ്പർ ബിജിസുരേഷ്, രാമചന്ദ്രൻപോറ്റി, എസ്. ജലാലുദ്ദീൻ, എൻ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ രമണൻ അത്താണിയെ ആദരിച്ചു.