പുക്കാട്ടുപടി: വള്ളത്തോൾ സ്‌മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വലയ സൂര്യഗ്രഹണത്തെക്കുറിച്ച് ക്ളാസ് സംഘടിപ്പിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖല സെക്രട്ടറി എൻ.കെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മീര നന്ദകുമാർ ക്ലാസ് എടുത്തു. സൗര കണ്ണട നിർമ്മാണ പരിശീലനവും നടന്നു. ബാലവേദി കൺവീനർ അക്ബർ അലി, ഭാരവാഹികളായ ശ്രീലക്ഷ്മി കൃഷ്ണൻകുട്ടി, അഷ്വൽ സജീവ്, വായനശാല സെക്രട്ടറി മഹേഷ് കെ.എം തുടങ്ങിയവർ സംസാരിച്ചു.