കൊച്ചി: ഇസ്ലാം നിർഭയത്വത്തിന്റെ നേർവഴി എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ദക്ഷിണ കേരള മുജാഹിദ് സമ്മേളനം ഞായറാഴ്ച പെരുമ്പാവൂർ എം.സി റോഡിലെ സലഫി നഗറിൽ നടക്കും. രാവിലെ 9ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. അബൂബക്കർ സലഫി അദ്ധ്യക്ഷത വഹിക്കും. എൽദോസ് കുന്നപ്പള്ളി എം.എൽ.എ മുഖ്യാതിഥിയായിരിക്കും. എം.എൽ.എമാരായ അൻവർ സാദത്ത്, വി.പി സജീന്ദ്രൻ, എൻ.സി മോഹനൻ എന്നിവർ സംസാരിക്കും.
വൈകിട്ട് 4ന് നടക്കുന്ന ദേശ രക്ഷാസമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി.കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ വി.ഡി സതീശൻ, പി.ടി.തോമസ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, മുൻ എം.പി പി.രാജീവ്, സുഫ് യാൻ അബ്ദുസലാം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ അബ്ദുസലാം ആലപ്പുഴ അദ്ധ്യക്ഷത വഹിക്കും. ടി.ജെ.വിനോദ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ.സജ്ജാദ്, സിറാജുൽ ഇസ്ലാം ബാലുശേരി എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനി, സ്വാഗത സംഘം കൺവീനർ ജാബിർ വി.മൂസ, മീഡിയ വിഭാഗം കൺവീനർ സുനു സുലൈമാൻ, വിസ്ഡം യൂത്ത് എറണാകുളം സെക്രട്ടറി എൻ.എ.അൻവർ എന്നിവർ പങ്കെടുത്തു.