കോലഞ്ചേരി: തിരുവാണിയൂർ പഴുക്കാമറ്റം റോഡിൽ ആറ്റിനീക്കര സ്കൂളിനു സമീപം പൊതു മരാമത്ത് റോഡിൽ നിന്ന പ്ളാവ് മുറിച്ചു കടത്തി. 50,000 രൂപയോളം വില വരും. പൊതു മരുമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പുത്തൻകുരിശ് പൊലീസിൽ പരാതി നല്കി. പരാതി നല്കി. ശേഷം വെട്ടി മാറ്റിയ മരം തിരിച്ച് റോഡിൽ കൊണ്ടു വന്നിട്ടതായും കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.