കൊച്ചി: മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ പ്രൊജക്ടിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കും.
താത്പര്യമുളള ഉദ്യോഗാർഥികൾ ജനുവരി മൂന്നിന് രാവിലെ 10.30 ന് അസൽ രേഖകളുടെമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് 0484 2955687.