കൊച്ചി: കേരള കവി സമാജത്തിന്റെ കാവ്യമഞ്ജരി പുസ്തക പ്രകാശനവും അവാർഡ് ജേതാക്കളെ ആദരിക്കലും 26ന് ശനി വൈകിട്ട് മൂന്നിന് സഹോദരൻ അയ്യപ്പൻ റോഡിലെ എന്റെ ഭൂമി ഓഡിറ്റോറിയത്തിൽ നടക്കും. പ്രൊഫ.എം.കെ.സാനു മുഖ്യാതിഥിയായി പങ്കെടുക്കും. സമാജം പ്രസിഡന്റ് ഇ.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.
ശ്രീമൂലനഗരം മോഹൻ, ഐമനം രവീന്ദ്രൻ, കോട്ടയം ദേവദാസ്, വിജയൻ എരമല്ലൂർ, പ്രശാന്തി ചൊവ്വര, നൂറുൽ ഹമീൻ തുടങ്ങിയവർ സംസാരിക്കും.
എ.കെ.പുതുശേരി, അഡ്വ.പഞ്ഞിമല ബാലകൃഷ്ണൻ, കെ.എസ്.ശ്രുതി, കെ.പി.അശ്വതി എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങുക.