പട്ടിമറ്റം: സിഗരറ്റു വാങ്ങിയ പണം ചോദിച്ച കടക്കാരനെ വടി വാളിനു വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതി . ആക്കാംപാറ മീറ്റിംഗ് കര ഏലിയാസിനെ(33) സി.ഐ വി.ടി ഷാജൻ അറസ്റ്റ് ചെയ്തു.പട്ടിമറ്റം ആക്കാംപാറയിൽ ക്രിസ്മസ് ദിനത്തിലാണ് സംഭവം.കടയുടമ ആക്കാം പാറ മണ്ണംകുഴി മമ്മൂഞ്ഞിനും അക്രമം കണ്ട് തടയാനെത്തിയ സഹോദരന്റെ മകൻ മജീഷിനും പരിക്കേറ്റു. മമ്മൂഞ്ഞിന്റെ തലയിലും, ഇടത് ചെവിയുടെ പിറകിലും വെട്ടേറ്റു. തലയിലേറ്റ പരിക്ക് ഗുരുതരമാണ്. ഇവർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കടയുടെ സമീപമിരുന്ന് മദ്യപിച്ച ഏലിയാസ് സിഗരറ്റ് ആവശ്യപ്പെട്ടു.പണം തരാതെ നൽകില്ലെന്ന് കടയുടമ പറഞ്ഞതോടെ തിരികെ വീട്ടിലെത്തി വടിവാളുമായി വന്ന് ആക്രമിക്കുകയായിരുന്നു.അക്രമണത്തിനു ശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലായിരുന്ന പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ആശുപത്രിയിൽ നിന്നും ഡിസ് ചാർജ് ചെയ്തപ്പോൾഅറസ്റ്റു ചെയ്ത് കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ മാരായ സക്കറിയ,അബ്ദുൾ ജബ്ബാർ,സീനിയർ സി.പി.ഒ അനസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.