കൊച്ചി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശാന്തിഗിരി എറണാകുളം ആശ്രമത്തിൽ പുന:പ്രതിഷ്ഠ നടന്നു. ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയാണ് പുന:പ്രതിഷ്ഠ നിർവഹിച്ചത്. ആശമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി ഗുരുമിത്രൻ ജ്ഞാന തപസ്വി എന്നിവരും ചടങ്ങിന് സാക്ഷികളായി.
പൂത്തോട്ട നെല്ലിക്കൽ വീട്ടിൽ എൻ.കെ. പരമേശ്വരൻ ഗുരുവിന് സമർപ്പിച്ച കാരണക്കോടത്തെ 20സെന്റ് സ്ഥലത്താണ് 1979 ജനുവരി 15ന് ശാന്തിഗിരി ആശ്രമം പ്രവർത്തനമാരംഭിച്ചത്. രണ്ട് ദശാബ്ദത്തിലധികം കഴിഞ്ഞ് ഗുരുവിന്റെ അമ്മ മകനെ കാണുന്നത് ഇവിടെ വച്ചാണ്. നിരവധി തവണ ഗുരു എറണാകുളം ആശ്രമത്തിലെത്തിയിട്ടുണ്ട്. 1996 ഏപ്രിൽ 25നാണ് പർണശാല നിലവിൽ വന്നത്.
തിരുവനന്തപുരം കേന്ദ്രാശ്രമത്തിൽ നിന്നും ആരംഭിച്ച തീർത്ഥയാത്രയുടെ ഭാഗമായാണ് ഗുരുസ്ഥാനീയ ശിഷ്യപൂജിത എറണാകുളത്ത് എത്തിയത്.
ഫോട്ടോ ക്യാപ്ഷൻ:
ശാന്തിഗിരി പാലാരിവട്ടം ആശ്രമത്തിൽ ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനി പുന:പ്രതിഷ്ഠ നിർവഹിക്കുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി ഗുരുമിത്രൻ ജ്ഞാനതപസ്വി തുടങ്ങിയവർ സമീപം.