sathish

ചൊക്ലി: പെരിങ്ങത്തൂരിൽ സ്‌കൂട്ടർ യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ എറണാകുളം സ്വദേശിയെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി സ്വദേശി സുബ്രന്റെ മകൻ സതീഷി(32) നെയാണ് ചൊക്ലി സബ് ഇൻസ്‌പെക്ടർ സുബാഷ് ബാബുവും സംഘവും പുന്നോലിൽ വെച്ച് അറസ്റ്റ് ചെയ്തത്. മലപ്പുറം പരിന്തൽമണ്ണ, കണ്ണൂരിലെ മട്ടന്നൂർ, എടക്കാട്, മയ്യിൽ പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സതീഷ്.