കലൂർ: കലൂർ ബസ് സ്റ്റാൻഡിൽ നിന്ന് ലിസി ഭാഗത്തേയ്കുള്ള റോഡിൽ സുരക്ഷിതമായ നടപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ ബി.ഡി.ജെ.എസ് കലൂർ ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു.
കലൂരിൽ നിന്ന് ലിസി ഭാഗത്തേയ്ക്കുള്ള വഴിയിൽ സ്ളാബുകൾ തകർന്നു കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. അതിനാൽ കാൽനടയാത്രകാർക്ക് അപകടം സംഭവിക്കുന്നത് ഒഴിവാക്കാൻ നടപ്പാത നിർമ്മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എ.സി.എസ് സ്കൂൾ മാനേജർ പി.ഐ. തമ്പി, പി.സി. മുരളീധരൻ, ബി. അശോകൻ, സുനിൽ പുളിക്കൽ, സി.സി. ഗാന്ധി, വി.എം. ശശി, ദാസൻ കെ എന്നിവർ പ്രസംഗിച്ചു.