പറവൂർ : ടാങ്ക് നിർമ്മിക്കാൻ കുഴിച്ച കുഴിയിൽ വീണ് കോട്ടയിൽ കോവിലകത്ത് കോവാട്ട് വീട്ടിൽ സത്യന് (52) പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സെന്റ് മേരീസ് കവലയ്ക്കു സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ ആവശ്യത്തിന് ടാങ്ക് നിർമിക്കാനെടുത്ത കുഴിയിലാണ് സത്യൻ വീണത്. കുഴി മൂടിയിട്ടിരുന്ന ഷീറ്റിൽ ചവിട്ടിയപ്പോൾ താഴേക്ക് വീഴുകയായിരുന്നു. എറണാകുളത്തെസ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.