മൂവാറ്റുപുഴ: ഒറവൻമാരിയിൽ കുടുംബയോഗത്തിന്റെ 20-മത് വാർഷികാഘോഷം ഇന്ന് കുന്നയ്ക്കാൽ കുന്നേൽ കെ.സി. ജോർജ്ജിന്റെ ഭവനത്തിൽ ഫാ.ഡോ.ഒ.പി. വർഗീസ് ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് കെ.ഐ.പൗലോസ് അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എൽദോ കുര്യാക്കോസ് റിപ്പോർട്ട് അവതരിപ്പിക്കും . സ്കറിയ മാത്യു,എം.യു.പൗലോസ് എന്നിവർ സംസാരിക്കും.തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലെ ചീഫ് ട്രയിനർ ഫ്രാൻസിസ് മൂത്തേടൻ ക്ലാസെടുക്കും .