മൂവാറ്റുപുഴ: പ്രകൃതി ജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ പഠന ക്ലാസിന്റെ ഭാഗമായി നാളെ (ഞായർ) ഉച്ചകഴിഞ്ഞ 2ന് നാസ് ഓഡിറ്റോറിയത്തിൽ ജങ്ക് ഫുഡും രോഗങ്ങളും എന്ന വിഷയത്തിൽ ഡോ.ബാബുജോസഫ് പ്രഭാഷണം നടത്തും. ഡോ.പി. നീലകണ്ഠൻനായർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ചികത്സ നിർദ്ദേശങ്ങൾക്കും, സംശയനിവാരണത്തിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 0485--2833855