കൊച്ചി: എല്ലാ വകുപ്പുകളിലെയും ശുചീകരണ ,സെക്യൂരിറ്റി ജോലികളുടെ ഒഴിവുകൾ എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന റിപ്പോർട്ട് ചെയ്തു നിയമനം നടത്തണമെന്ന് ഡിവിഷണൽ എംപ്ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഇതുസംബന്ധിച്ച് കുടുംബശ്രീ, കെക്‌സോൺ എന്നീ സ്ഥാപനങ്ങളുമായി നിലവിലുണ്ടായിരുന്ന വാർഷിക കരാർ റദ്ദാക്കികൊണ്ടാണ് സർക്കാർ പുതിയ നിർദ്ദേശം നൽകിയത്. പി.എസ്.സിയുടെ പരിധിയിൽ വരാത്ത എല്ലാ ഒഴിവുകളും പി.എസ്.സിയുടെ പരിധിയിൽ വരുന്ന റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത എല്ലാ ഒഴിവുകളും ഇനിമുതൽ എംപ്ളോയ്മെന്റ് എക്ചേഞ്ച് വഴി നികത്തും.