ആലുവ: എടത്തല എം.ഇ.എസ് എം.കെ മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് നാഷണൽ സർവീസ് സ്‌കീമിന്റെ (എൻ.എസ്.എസ്) വാർഷിക സപ്തദിനക്യാമ്പ് 'സുവർണം 2019' എൻ. മുസ്തഫ സാഹിബ് മെമ്മോറിയൽ എം.ഇ.എസ് ചാരിറ്റബിൾ കോംപ്ലക്‌സിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മുതിർന്ന കർഷകനെ ആദരിക്കൽ, അക്ഷയോർജ ഉപഭോക്തൃ സർവേ, സൗജന്യനേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു. എൻ.എം.എം എം.ഇ.എസ് ചാരിറ്റബിൾ കോംപ്ലക്‌സ് ചെയർമാൻ പ്രൊഫ. കെ.എ. അബൂബക്കർ, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. അലി, കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം. അഹമ്മദ് കുഞ്ഞ്, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറർ പി.കെ.എ ജബ്ബാർ, പ്രിൻസിപ്പൾ പ്രൊഫ. എ. താജുദ്ദീൻ, പ്രോഗ്രാം ഓഫീസർ ടി.എ. ഷിഫ്‌നമോൾ എന്നിവർ സംസാരിച്ചു.