കൊച്ചി: ചാവറ കുര്യാക്കോസച്ചന്റെ 150- ാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിലേയ്ക്ക് ദീപശിഖ പ്രയാണം നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കള്ളികൾ സി.ജെ പോളിന് നൽകി ഉദ്ഘാടനം ചെയ്തു. ദീപശിഖാ പ്രയാണത്തിന് യേശുദാസ് പാറപ്പള്ളി, എഡ്വിൻ സേവ്യർ, ഫാ. ജോബി ആലപ്പാട്, ആഞ്ചലോസ് മാർട്ടിൻ, മാത്തച്ചൻ കനപ്പിള്ളി, ജോൺസൻ പുളിക്കൻ, വിൻസെന്റ് ആലപ്പാട് എന്നിവർ നേതൃതം നൽകി.