കൊച്ചി: എന്റർപ്രണർഷിപ്പിനെ ആധാരമാക്കി കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷനും (കിറ്റ്കോ), ഗുജറാത്തിലെ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയും സംയുക്തമായ സംഘടിപ്പിക്കുന്ന ദ്വൈവാര ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം എസ്.സി.എം.എസിൽ ആരംഭിച്ചു.
എസ്.സി.എം.എസ് സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് മാനേജമെന്റ് പ്രിൻസിപ്പൽ ഡോ. ജി. ശശികുമാർ ഉദ്ഘാടനം ചെയ്തു.
ഡോ. രാജേശ്വരി. ആർ, അസോസിയേറ്റ് പ്രൊഫസർ, കിറ്റ്കോ പ്രിൻസിപ്പൽ കൺസൾട്ടന്റ്റ് സുരേഷ് ജേക്കബ്, ഗുജറാത്തിലെ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യാ സീനിയർ ഫാക്കൽറ്റി വി.എസ്. സുകുമാരൻ, കിറ്റ്കോ പ്രോഗ്രാം കോർഡിനേറ്റർ കെ.ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.