പിറവം: മോഡി സർക്കാർ ഇന്ത്യയിൽ മതേതരത്വവവും ,ജനാധിപത്യവും അപകടത്തിൽ ആക്കിയെന്ന് അനൂപ് ജേക്കബ് എം.എൽ.എ. പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ്. പിറവത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ എൻ.പി.പൗലോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. വി.ജെ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ്. നേതാക്കളായ ജെയ്‌സൺ ജോസഫ്, രാജു പാണാലിക്കൻ, വിൽസൺ കെ.ജോൺ, സാബു.കെ.ജേക്കബ്, ജോണി അരീക്കാട്ടിൽ, കെ.എം. ജോർജ്, റഫീഖ് കാഞ്ഞിരമറ്റം ,ആശ സനൽ ,ജയാ സോമൻ, കെ.ആർ.പ്രദീപ് കുമാർ, തോമസ് മല്ലിപ്പുറം, ഡോമി ചിറാപ്പുറം തോമസ് തേക്കുംമൂട്ടിൽ, എം.എ.ഷാജി എന്നിവർ പ്രസംഗിച്ചു.