ഏലൂർ: കുടുംബശ്രീ ശ്രദ്ധ പദ്ധതിയുടെ ഭാഗമായി ഏലൂർ നഗരസഭയിലെ പതിനാലാമത് വാർഡിൽ പുതിയ റോഡ് ജംഗ്ഷനിൽ നോക്കുകുത്തി സ്ഥാപിച്ചു. വാർഡ് കൗൺസിലർ സാജൻ ജോസഫ് ഉദ്ഘാടനം ചെയ്തു. എ ഡി എസ് ചെയർപേഴ്സൺ പി.കെ കലാദേവി ,​വികസന സമിതി അംഗം ഷാജി ഇടപ്പള്ളി ,​മുൻ കൗൺസിലർ ജോയി കോയിക്കര,​ സാമൂഹ്യ പ്രവർത്തകൻ യു.എഫ് തോമസ്,​ അംഗൻവാടി അദ്ധ്യാപിക സൗമ്യ കെ.എസ്,​എ.ഡി.എസ് വൈസ് ചെയർപേഴ്സൺ ചന്ദ്രിക തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.