മൂവാറ്റുപുഴ: കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിന് അനുഭാവം പ്രടിപ്പിച്ച് താലൂക്ക് കേന്ദ്രങ്ങളിൽ ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ പി.ഡബ്ല്യു.ഡി. ഓഫീസിനുമുന്നിൽ ഐക്യദാർഢ്യ ധർണ നടത്തി. എം.എൽ.എ. ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ.വി. വർക്കി അദ്ധ്യക്ഷത വഹിച്ചു. ബിൽഡേഴ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ ചാപ്ടർ പ്രസിഡന്റ് സാബു ചെറിയാൻ, സെക്രട്ടറി രാജേഷ് മാത്യു, വൈസ് പ്രസിഡന്റ് പി.പി. ഔസേഫ്, സെക്രട്ടറി എ.കെ. വർക്കി, അൻസാർ മുണ്ടാട്ട്, എം.എ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.