കൊച്ചി: സംസ്ഥാനത്ത് കരുതൽ തടങ്കൽ പാളയ നിർമാണവുമായി ബന്ധപ്പെട്ട് സാമൂഹ്യ ക്ഷേമ വകുപ്പ് സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കത്ത് അയച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണന്ന് ജനങ്ങളോട് തുറന്ന് പറയുവാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം .പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്വപ്പെട്ട് ആർ.എസ്.പി എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ കെ.റെജി കുമാർ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി.സുരേഷ് ബാബു , എ.എസ്. ദേവപ്രസാദ്, ജി.വിജയൻ , കെ. എം.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.