മൂവാറ്റുപുഴ: പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ജന്മദിനമായ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ നെഹ്റു പാർക്കിൽ കൂട്ട ഉപവാസ സമരം സംഘടിപ്പിക്കും. രാവിലെ 9 ന് മുൻ എം.എൽ. എ ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് പി.എസ്.സലിംഹാജി അദ്ധ്യക്ഷത വഹിക്കും. വി.പി. സജീന്ദ്രൻ എം എൽ .എ മുഖ്യ പ്രഭാഷണം നടത്തും.