കൊച്ചി: അമൃത ആശുപത്രിയുടെ കീഴിലുള്ള കലൂർ അർബൻ ഹെൽത്ത് സെന്ററിലെ ഡോക്‌ടർ കലൂർ മാടക്കുഴി അനന്തനാരായണൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രേമലത. മക്കൾ: കൃഷ്‌ണകുമാർ ( അസി. പ്രൊഫസർ, അമൃത സ്‌കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസ് കൊച്ചി), സിമി. മരുമക്കൾ: നിഷ (ടി.സി.എസ് ഇൻഫോപാർക്ക്, കൊച്ചി), പ്രതീഷ് (ദുബായ്). അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ആദ്യകാല ഡോക്‌ടറായിരുന്നു. കലൂർ മാതാ അമൃതാനന്ദമയി മഠത്തിലെ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ സംഘാടകനുമായിരുന്നു.