കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.എം. മുൻഷി അനുസ്‌മരണ പ്രഭാഷണം പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ് രാധാകൃഷ്ണൻ നിർവഹിക്കും. തിങ്കളാഴ്ച വൈകീട്ട് 5ന് ഹോസ്പിറ്റൽ റോഡിലെ സർദാർ പട്ടേൽ സഭാഗൃഹത്തിലാണ് പ്രഭാഷണം. വിദ്യാഭ്യാസവും മൂല്യബോധവും കാര്യക്ഷമതയുമുള്ള പുതിയ തലമുറ എന്ന വിഷയത്തിലാണ് പ്രഭാഷണം. ഗുജറാത്തി സാഹിത്യകാരനും ഭരണഘടനാ ശില്പികളിൽ ഒരാളമായ കെ.എം. മുൻഷിയാണ് ഭാരതീയ വിദ്യാഭവന് തുടക്കമിട്ടത്.