കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ നൈറ്റ്‌സ് സംഘടിപ്പിക്കുന്ന സാന്റാ റൺ നാളെ (ഞായർ) അരങ്ങേറും. അഞ്ച്, പത്ത് കിലോമീറ്റർ മാരത്തോൺ, 20 കിലോമീറ്റർ സൈക്കിളിംഗ് എന്നിവയടങ്ങിയതാണ് സാന്റാ റൺ. രാവിലെ അഞ്ചിന് ഗ്രാൻഡ് ഹയാത്തിൽ നിന്ന് റൺ ആരംഭിക്കും.
രജിസ്ട്രഷൻ ഫീസ് 500 രൂപ. കുടുംബങ്ങൾക്കും കുട്ടികൾക്കും ഫൺ വാക്കും സംഘടിപ്പിച്ചിട്ടുണ്ട്. 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഡിസ്ട്രിക്ട് ഡയറക്ടർ ഡോ.ജി.എൻ. രമേശ്, പ്രസിഡന്റ് മുരളി മനോഹർ, സെക്രട്ടറി ആനന്ദ് നാരായണൻ, അസിസ്റ്റന്റ് ഗവർണർ സുധിൻ ജോൺ വിളങ്ങാടൻ, റോട്ടറി ഡിസ്ട്രിക്ട് 3201 എൻ.സി.ഡി സോണൽ ചെയർ ഡോ. അജയ് കുമാർ എന്നിവർ റൺ ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്: 9895287285, 9895717161, www.gocontest.in/santarun.