കൊച്ചി : കേന്ദ്ര സർക്കാർ മുന്നോക്ക വിഭാഗങ്ങൾക്ക് നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം പി.എസ്.സി നിയമനങ്ങളിലും നടപ്പാക്കുക , ക്ഷേമ കോർപ്പറേഷനുകൾ സ്ഥാപിക്കുക, സംവരണ നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തിയിട്ടുള്ള നിയമനങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുന്നോക്ക സമുദായ എെക്യമുന്നണിയുടെ നേതൃത്തിൽ ഫെബ്രുവരിയിൽ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് വാഹന പ്രചരണ ജാഥ നടത്തും. മാർച്ച് 1 ന് സെക്രട്ടറിയേറ്റ് വളപ്പിൽ സമാപിക്കും. അദ്ധ്യാപക ഭവനിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.എം.അരവിന്ദാക്ഷക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.