കൊച്ചി ഓൾ ഇന്ത്യ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷൻ സമ്മേളനം കൊച്ചിയിൽ നടന്നു. കൂലി വർദ്ധനവ് നടപ്പാക്കുക , ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിക്കുക , തേബർ നിയമ പ്രകാരം സർക്കാർ തല ആനുകൂല്യങ്ങൾ നടപ്പാക്കുക സ്ത്രീ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നടപ്പാക്കുക , എല്ലാ തൊഴിലാളികളേയും ഇ.എസ്.എെ. പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങഅങൾ അടിയന്തിരമായി നടപ്പാക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. അഖിലേന്ത്യ ചെയർമാൻ സിയടി. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. വീണ ദേശായി, ലിസിയ പ്രമോദ് , എം.എൻ. സത്യൻ , പി. ബാലകൃഷ്ണമേനോൻ , സി.എസ്. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.