caa

കൊച്ചി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത നോർവീജിയൻ യുവതി ജെനറ്റ് മെറ്റ് ജൊഹനാൻസണിനോട് ഉടനടി രാജ്യം വിടാൻ കൊച്ചി ഫോറിനേഴ്സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ (എഫ്.ആർ.ആർ.ഒ) നിർദ്ദേശിച്ചു. ഇവർ താമസിച്ചിരുന്ന ഫോർട്ടുകൊച്ചിയിലെ ഹോംസ്‌റ്റേയിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് വിവരം അറിയിച്ചത്. വിനോദ സഞ്ചാരത്തിനായി എത്തിയശേഷം വിസ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് കുറ്റം. ആറു മാസത്തെ ടൂറിസ്റ്റ് വിസയിലാണ് ജാനറ്റ് ഇന്ത്യയിലെത്തിയത്. ഡിസംബർ 17 മുതൽ കൊച്ചിയിലുണ്ട്. പൗരത്വ നിയമത്തിനെതിരെ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് നടന്ന പീപ്പിൾ ലോംഗ് മാർച്ചിലാണ് ജാനറ്റ് പങ്കെടുത്തത്. ഇവർ ഒറ്റയ്‌ക്കാണ് ഇന്ത്യയിലെത്തിയത്. സ്വയം മടങ്ങാൻ തയ്യാറായില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് എഫ്.ആർ.ആർ.ഒ അനൂപ് കൃഷ്‌ണൻ 'കേരളകൗമുദി'യോട് പറഞ്ഞു.

: