കോലഞ്ചേരി: പുതുവർഷത്തെ വരവേല്ക്കുന്നതിനൊപ്പം 2020ൽ ഒരു കണ്ണു വേണം. വിവിധ രേഖകളിൽ തീയതി എഴുതുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ പണി കിട്ടും.

തീയതി എഴുതുമ്പോൾ 30-01-20 എന്ന് ചുരുക്കത്തിലാണ് എഴുതാറുള്ളത് എന്നാൽ ഈ വർഷമത് 30-01-2020 എന്നു തന്നെ എഴുതണമെന്ന് ചുരുക്കം. 20 ദുരുപയോഗം ചെയ്യപ്പെട്ടേക്കുമോ എന്ന സംശയമാണ് സൈബർ ലോകം ചർച്ച ചെയ്യുന്നത്. 20 നൊപ്പം 00 മോ , ഒരു 19 ഒ അതു പോലെ മറ്റേതു സംഖ്യയും എഴുതി ചേർക്കാൻ എളുപ്പമാണ്. ചെക്കുകളിലും കരാറുകളിലും ഇങ്ങിനെയൊക്കെ സംഭവിച്ചേക്കാം.