sarma
പള്ളത്താംകുളങ്ങര സി.സി.എം.ആർ.ഡി. ഹാളിൽ വച്ച് സി.സി.എം.ആർ.ഡി ഉന്നത വിദ്യാഭ്യാസ അവാർഡുദാന സമ്മേളനം എസ്.ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയുന്നു

വൈപ്പിൻ: സി.സി.എം.ആർ.ഡി ഈ വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. പള്ളത്താംകുളങ്ങര സി.സി.എം.ആർ.ഡി ഹാളിൽ നടന്ന അവാർഡ്ദാന സമ്മേളനം എസ്.ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണൻ, മാനവശേഷി വികസനസമിതി ചെയർമാൻ ഡി. ചിദംബരൻ, അഡ്വ. കെ.ജി സോമനാഥ്, ഡോ. ആർ. ലത, ശാന്തി മുരളി, എൻ.ബി. ചന്ദ്രഹാസൻ എന്നിവർ പ്രസംഗിച്ചു.