വൈപ്പിൻ: ദേശീയ പൗരത്വ രജിസ്റ്റർ റദ്ദാക്കണമെന്നും ഭരണഘടന ഇല്ലായ്മ ചെയ്യരുതെന്നും അഖില വൈപ്പിൻ പുലയ വംശോദ്ധാരിണി സഭ ശാഖാ വാർഷികയോഗം ആവശ്യപ്പെട്ടു. ശാഖാ ഓഫീസിൽ നടന്ന സമ്മേളനം സഭാ പ്രസിഡന്റ് കെ.ഐ. ഹരി ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് വി.ജി. ഷാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്യുമെന്ററി സംവിധായകൻ ആദർശ് അണിയലിനെ ആദരിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകി. കെ.ബി. സതീശൻ, സീത സുരേഷ്, സനൽകുമാർ, ലത ലാലു എന്നിവർ പ്രസംഗിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ നടന്നു.