വൈപ്പിൻ: വൈപ്പിൻ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള സഹവാസക്യാമ്പ് വർണശലഭങ്ങൾ 2019 വൈപ്പിൻ ബി.ആർ.സിയിലും എടവനക്കാട് ഗവ.യു.പി.സ്‌കൂളിലും എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീവൻമിത്ര ഉദ്ഘാടനം ചെയ്തു.
ഒന്നാംക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ വൈവിദ്ധ്യമാർന്ന കഴിവുകൾ തിരിച്ചറിയാനും സാമൂഹ്യജീവിതത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാനും പ്രാപ്തമാക്കും വിധമാണ് ക്യാമ്പിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അവരുടെ ഉല്ലാസത്തിനുമായി വിവിധ കോർണറുകളും കളിമൂലകളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ 40 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഇന്ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം.