വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നടത്തിവരുന്ന ചെറായി ബീച്ച് ടൂറിസം മേളയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് 5ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ടൂറിസം മേളയുടെ പൊതുസമ്മേളനം എസ്. ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ സംവിധായകൻ ജിബു ജേക്കബ് നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. തുടർന്ന് നാടൻ കലാമേള ' കൈവിളക്ക്'.
നാളെ വൈകിട്ട് നടക്കുന്ന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ഡി. സതീശൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടർ എസ്. സുഹാസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നിറദീപം പാട്ടുകൂട്ടം. 31ന് സമാപന സമ്മേളനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എസ്. ശർമ്മ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. രാത്രി 7ന് ട്രിപ്പിൾ തായമ്പക. 9 ന് ഗാനമേള, രാത്രി 12ന് പുതുവത്സരത്തെ വരവേറ്റു കൊണ്ടുള്ള വർണമഴ.