കോലഞ്ചേരി: പാതിരാ ' കോഴികൾ ' കൂകാൻ വരട്ടെ. നിർഭയ ദിനമായ 29 മുതൽ 'പൊതു ഇടം എന്റേതും' എന്ന മുദ്രാവാക്യമുയർത്തി സ്ത്രീകളുടെ രാത്രി യാത്ര തുടങ്ങുന്നു. വനിത ശിശുവികസന വകുപ്പാണ് ഇതിന് പിന്നിൽ.
• ആദ്യദിവസം മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെയാണ് നടത്തം. ഒറ്റയ്ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമോ ഉണ്ടാകും.
• എല്ലാ സുരക്ഷയും പൊലീസ് ഉറപ്പാക്കും.ജന മൈത്രി പൊലീസ് കൈയെത്തും ദൂരത്തുണ്ടാകും. പൊലീസ് വാഹനവും പ്രത്യക്ഷത്തിൽ ഉണ്ടാകില്ല.
• അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ പെണ്ണുങ്ങൾവിസിൽ കരുതും.
• ഇവർ നടക്കുന്നതിന് 200 മീറ്റർ അകലത്തിൽ 25 വൊളന്റിയർമാരെ വിന്യസിക്കും.
• 29നുശേഷം എല്ലാ ആഴ്ചയിലും രാത്രി യാത്രകൾ
• ഏതു വഴിയാണു നടപ്പെന്ന് മുൻകൂട്ടി പ്രഖ്യാപനമില്ല.
• രാത്രി യാത്രാ പഥം തിരഞ്ഞെടുക്കും മുമ്പ് പൊലീസിന്റെ സഹായത്തോടുകൂടി ക്രൈം സീൻ മാപ്പിങ് നടത്തും.
• രാത്രി പൊതുനിരത്തിലെ ശല്ല്യക്കാരെ കൈയ്യോടെ പൊക്കും. പേരു വിവരങ്ങൾ പുറത്തുവിടും.