bibry
പാലിശേരി എസ്. എൻ . ഡി. പി ലൈബ്രറിയിൽ സംസ്ഥാന ലൈബ്രറി കൗൺസിലംഗം ടി.പി വേലായുധൻ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ പി.കെ സുബ്രഹ്മണ്യന് തുണിസഞ്ചി നൽകി പ്ലാസ്റ്റിക് വിരുദ്ധ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവും തുണിസഞ്ചി വിതരണവും സംഘടിപ്പിച്ചു. ക്രിസ്മസ് ദിനത്തിൽ ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങൾ വീടുകൾ സന്ദർശിച്ച് ലഘുലേഖകളും തുണിസഞ്ചിയും വിതരണം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ പി.കെ സുബ്രഹ്മണ്യന് തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി, വാർഡ് മെമ്പർ കെ.പി. അനീഷ്, സെക്രട്ടറി മിഥുൻ ടി.എസ് , എക്സിക്യുട്ടീവ് അംഗങ്ങളായ കെ.വി അജീഷ്, കെ.എ. രമേശ് , വി.വി. ദിനേശ്കുമാർ , ബാലവേദി അംഗം ഗംഗാ മുരളി എന്നിവർ സംബന്ധിച്ചു.