കൊച്ചി: ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകളിലെ യാത്രാക്കൂലി ഇന്ന് മുതൽ വർദ്ധിക്കും. യാത്രാക്കൂലി വർദ്ധനയുമായി ബന്ധപ്പെട്ട നാറ്റ്പാക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല കമ്മിറ്റി തയ്യാറാക്കിയ നിരക്ക് വർദ്ധനവ് സർക്കാർ അംഗീകരിക്കുകയായിരുന്നു. വർധന പ്രകാരം മിനിമം ചാർജ് നാലു രൂപയിൽ നിന്ന് ആറു രൂപയാകും. കുടിയ ചാർജ് 12 രൂപയിൽ നിന്നും 19 രൂപയാകും. ഏഴ് വർഷത്തിന് ശേഷമാണ് ജലഗതാഗതവകുപ്പിൽ യാത്രാക്കൂലി വർദ്ധിപ്പിക്കുന്നത്. .