കൊച്ചി: ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ചർച്ച ചെയ്യുന്നതിന് ടാങ്കർ ലോറി ഉടമകൾ, സെപ്‌ടിക് മാലിന്യങ്ങൾ കൊണ്ടു പോകുന്ന ലോറി ഉടമകൾ എന്നിവരുടെ യോഗം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഈ മാസം 30 ന് രാവിലെ 11ന് നടക്കുന്ന യോഗത്തിൽ ലോറി ഉടമകളും ആഭ്യന്തരം, തദ്ദേശ സ്വയംഭരണം, റവന്യൂ, ഗതാഗതം, ജലവിഭവം, ആരോഗ്യം, ഭക്ഷ്യ പൊതുവിതരണം, ഉപഭോകൃത കാര്യം തുടങ്ങിയ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.