കോലഞ്ചേരി: വെൽഡിംഗ് വർക്ക്‌ഷോപ്പ് ഉടമകളുടെ സംഘടനയായ കെ.ഐ.എഫ്.ഇ.യു.എ യുടെ ഒന്നാമത് ജില്ലാ പ്രതിനിധി കൺവെൻഷൻ വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി എം.കെ സുകുമാരൻ, തങ്ങൾകുഞ്ഞ്, നീലാംബരൻ തുടങ്ങിയവർ സംസാരിച്ചു.