കൊച്ചി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ റാലി നടത്താൻ യു.ഡി.എഫ് മദ്ധ്യമേഖല സമരപ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. ജനുവരി 13ന് കൊച്ചിയിൽ നടക്കുന്ന റാലിയിൽ അരലക്ഷം പേർ പങ്കെടുക്കും.
യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.
എറണാകുളം യു.ഡി.എഫ് ചെയർമാൻ എം.ഒ.ജോൺ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. എം.എൽ.എ.മാരായ ടി.ജെ.വിനോദ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, എൽദോസ് കുന്നപ്പിള്ളി, മുൻ മന്ത്രിമാരായ കെ.വി.തോമസ്, കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, എം.എം.ഫ്രാൻസിസ്, ഷിബു തെക്കുംപുറം, വിൻസെന്റ് ജോസഫ്, കെ.പി.ധനപാലൻ, അബ്ദുൾ മുത്തലിബ്, ഐ.കെ.രാജു, വി.വി.ജോഷി, സക്കീർ ഹുസൈൻ, എൻ.കെ.നാസർ, മുഹമ്മദ് ഷിയാസ്, എം.ആർ.അഭിലാഷ്, ജോഷി പള്ളൻ, തോമസ് കുടുമാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.