canal
വറ്റി വരണ്ട് ശുചീകരണം നടത്താത്ത കനാൽ

കിഴക്കമ്പലം: കനാലിൽ വെള്ളമില്ലാതായതോടെ കർഷകർ ദുരിതത്തിൽ. കനാലിലെ വെള്ളം വ​റ്റി വരണ്ടതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. അതോടെ ശുദ്ധജലവും മുടങ്ങുന്ന അവസ്ഥയിലാണ്. ഒരു വർഷത്തോളമായി നീരൊഴുക്ക് നിലച്ചതോടെ കനാലിൽ മാലിന്യ കൂമ്പാരമാണ്. കുപ്പികളും, പ്ലാസ്​റ്റിക്കും വലിച്ചെറിയുന്നതു മൂലം കനാലിൽ കുപ്പിച്ചില്ലുകൾ നിറഞ്ഞു. വീട്ടിലെ മാലിന്യങ്ങൾ തള്ളുന്ന മാലിന്യത്തൊട്ടിയായും കനാൽ മാറി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കനാൽ ശുചീകരിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രളയം കഴിഞ്ഞതോടെ പെരിയാർവാലി കനാലുകളിൽ ചെളി അടിഞ്ഞിട്ടുണ്ട്. ഒട്ടേറെ സ്ഥലങ്ങളിൽ കനാൽ തകരുകയും ചെയ്തു. അ​റ്റകു​റ്റപ്പണികൾ പൂർത്തിയായി വരികയാണ് അതിനിടയിലാണ് വേനലിന്റെ കാഠിന്യം വർദ്ധിച്ചത്.പെരിയാർവാലി കനാലിന്റെ ശുചീകരണം മുടങ്ങിയതോടെ കിഴക്കമ്പലം, കുന്നത്തുനാട് മേഖലകളിലെ കൃഷിയിടങ്ങളും വ​റ്റി വരണ്ടു. കനാൽ വെള്ളത്തെ ആശ്രയിച്ചാണ് പലയിടങ്ങളിലും കൃഷി നടക്കുന്നത്. നെല്ല്, വാഴ, ജാതി കൃഷികളാണ് ഈ മേഖലകളിൽ ഏ​റ്റവും കൂടുതൽ ഉള്ളത്. ജനുവരി ആദ്യ വാരം വെള്ളമെത്തുമെന്നാണ് പെരിയാർ വാലി അറിയിച്ചിരിക്കുന്നത്. അതിനു മുമ്പെ പൂർത്തിയാക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.

വ​റ്റി വരണ്ട പാടശേഖരങ്ങൾ

താമരച്ചാൽ,

മലയിടം തുരുത്ത്,

ഊരക്കാട്,

അമ്പുനാട്