കളമശേരി: സർവകലാശാലയിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വകുപ്പിൽ ജർമ്മൻ, ഫ്രഞ്ച്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സായാഹ്ന കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടു യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. മൂന്നു മാസം ദൈർഘ്യമുളള കോഴ്‌സുകൾക്ക് വൈകിട്ട് 4.30 മുതൽ 6.30 വരെയാണ് ക്ലാസുകൾ. വിവരങ്ങൾക്ക്: 8078481884 , defl@cusat.ac.in.