കിഴക്കമ്പലം:സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ ഓർമപ്പെരുന്നാളിനു വികാരി ബേബി ജോൺ കോറെപ്പിസ്‌ കോപ്പ കൊടിയേ​റ്റി. ഫാ.എൽദോസ് തുരുത്തുമേൽ, ഫാ.എൽദോസ് കറുത്തേടത്ത് എന്നിവർ‌‌ സഹകാർമികരായി. ഇന്ന് രാവിലെ 7.30ന് കുർബാന, 6.30ന് സന്ധ്യാപ്രാർത്ഥന, ഡോ.ഏബ്രാഹാം മാർ സേവേറിയോസ് പ്രസംഗിക്കും. തുടർന്ന് ഞാറള്ളൂർ കുരിശുവഴി മോളേൽ കുരിശിങ്കലേക്ക് പ്രദക്ഷിണം. ഞായറാഴ്ച 8.30ന് കുർബാനയ്ക്ക് ഐസക് മാർ ഒസ്താത്തിയോസ് കാർമികത്വം വഹിക്കും.