പറവൂർ : പാല്യത്തുരുത്ത് പൊതുജനസേവാസംഘം സുവർണജൂബിലി സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.എ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഓഫീസ് കമ്പ്യൂട്ടർവത്കരണ ഉദ്ഘാടനം എൻ.എം. പിയേഴ്സൺ നിർവഹിച്ചു. മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ ജോഷി മുഖ്യാതിഥിയായിരുന്നു. കെ.കെ. ഗിരീഷ്, പാല്യത്തുരുത്ത് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ടി.എ. അനീഷ്, വാവക്കാട് ഗ്രാമസേവാസംഘം പ്രസിഡന്റ് കെ.എൻ. സതീശൻ. വി.എസ്.പി.എം ട്രസ്റ്റ് സെക്രട്ടറി വി.എം. രമേശൻ, സംഘം സെക്രട്ടറി കെ.എസ്. വേണു, വൈസ് പ്രസിഡന്റ് ഹി.ബി. ഹരിഹരൻ, ടി.യു. സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു. വ്യവസായ പ്രമുഖരെയും സംഘത്തിന്റെ മുൻകാല സാരഥികളെയും മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.