കൊച്ചി: ജനുവരി ഒന്നു മുതൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റി്ക് ഉത്പന്നങ്ങളുടെ നിരോധനം നിലവിൽ വരുമ്പോൾ ബദൽ സംവിധാനം ഒരുക്കി കുടുംബശ്രീയുടെ 'പച്ച' പദ്ധതി. ജില്ലയിലെ 262 കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന തുണി സഞ്ചികൾ പച്ച എന്ന പേരിലാണ് വിപണിയിലെത്തിക്കുന്നത്. രണ്ട് രൂപമുതൽ 50 രൂപ വരെ വിലവരുന്ന വിവിധതരം തുണി സഞ്ചികളാണുള്ളത്. ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ കുടുംബശ്രീ ആവിഷ്‌കരിച്ച 'പച്ച' പദ്ധതിയിൽ വിപണിയിലെത്തിച്ച തുണി സഞ്ചികളുടെ വിൽപനയും പ്രദർശ്ശനവും സിവിൽ സ്റ്റേഷൻ വളപ്പിൽ സംഘടിപ്പിച്ചു. മടക്കി സൂക്ഷിക്കാവുന്നതും ചിത്രപണികൾ ചെയ്തതുമായ വിവിധതരം സുണി സഞ്ചികളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.