മൂവാറ്റുപുഴ: നഗരസഭാ കൗൺസിലറും, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ കെ.എസ്. ജയകൃഷ്ണൻ നായർക്ക് ഡി.സി.സി.പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ 19 ന് നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. അഞ്ച് ദിവസത്തിനകം നേരിട്ട് ഡി.സി.സി.ഓഫീസിലെത്തി നേരിൽ വിശദീകരണം നൽകണമെന്നാണ് കത്തിൽ നിർദേശിച്ചിരിക്കുന്നത്.