മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മീയ ലോകത്തെ ഉന്നത വ്യക്തിത്വം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളെ അനുസ്മരിച്ച് കൊണ്ടുള്ള മദദെ ജീലാനി ഗ്രാന്റ് കോൺഫ്രൻസും, പൗരാവകാശ സമ്മേളനവും ഇന്ന് വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ വൺവേ ജഗ്ഷനിൽ താജുൽ ഉലമ നഗറിൽ നടക്കും. സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എം.പി.അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി അദ്ധ്യക്ഷത വഹിക്കും. കൺവീനർ പി.എം.ഷാജഹാൻ സഖാഫി സ്വാഗതം പറയും, എസ്.വൈ.എസ്. ജില്ലാ ജനറൽ സെക്രട്ടറി കെ.എം.ഇസ്മയിൽ സഖാഫി ആമുഖ പ്രഭാഷണം നടത്തും.സാന്ത്വന ഭവനത്തിന്റെ താക്കോൽ ദാനം സയ്യിദ് ശഹീർ സഖാഫി അൽ ഐദ്രൂസിയും, നിർദ്ധന രോഗികൾക്കുള്ള മെഡിക്കൽ കാർഡ് വിതരണം എൽദോ എബ്രഹാം എം.എൽ.എയും നിർവഹിക്കും. റേഷൻ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മുൻ എം.എൽ.എ ജോസഫ് വാഴക്കനും, ചികിത്സാ സഹായ വിതരോണോദ്ഘാടനം മുൻ എം.എൽ.എ ഗോപി കോട്ടമുറിയ്ക്കലും, പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് മാത്യു കുഴലനാടനും നിർവഹിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.