മുവാറ്റുപുഴ: ക്രിസ്മസ് ദിനത്തിൽ നിർദ്ധനരായ 50ഓളം കുടുംബങ്ങൾക്ക് സൗജന്യ അരി വിതരണം നടത്തി. എ.ഐ.വൈ.എഫ്. കുര്യൻ മലയൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അരി വിതരത്തിന്റെ ഉദ്ഘാടനം മണ്ഡലം വൈസ് പ്രസിഡന്റ് .സി .എൻ .ഷാനവാസ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് മത്തായി വർഗീസ് അദ്ധ്യക്ഷത വഹിച്ചു . അനിബാബു, മിഥുൻ , അലൻ റോയി , ശിവ അശോകൻ , മാഹിൻ റഷീദ് , സ്റ്റാൻലി ജോയി , വിനോദ് രാജു, അജിത്ത് മഹേഷ് , സി.എ.ഇസഡ് , പി.എച്ച് .ബഷീർ, സി.എ.ഇഖ്ബാൽ, പി.എം.ബക്കർ, എന്നിവർ നേതൃത്വം നൽകി.