കൊച്ചി: പ്രതിരോധ ഗവേഷണത്തിൽ സ്റ്റാർട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് (ഐഡെക്‌സ് ) പദ്ധതി പ്രകാരം മൂന്നാമത് ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ്പ് ചലഞ്ച് പദ്ധതിയ്ക്ക് മേക്കർ വില്ലേജിൽ തുടക്കമായി.
ദക്ഷിണ മേഖലാ നാവിക കമാൻഡ് മേധാവി റിയർ അഡ്മിറൽ ആർ.ജെ നദ്കർണി ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ്പ് ചലഞ്ച് ഉദ്ഘാടനം ചെയ്തു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലാ വികസന കമ്മിഷണർ ഡി.വി സ്വാമി ഡിഫൻസ് ഓപ്പൺ ചലഞ്ചിനു തുടക്കം കുറിച്ചു.
നാവിക, കര, വ്യോമ സേനാ വിഭാഗങ്ങളിലെ 15 മുതിർന്ന ഉദ്യോഗസ്ഥരും ഐഡെക്‌സിലെ സീനിയർ ഉദ്യോഗസ്ഥരും ചലഞ്ചിൽ പങ്കെടുത്തു. സാങ്കേതിക സ്റ്റാർട്ടപ്പുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
മേക്കർ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണൻ നായർ, ഐഡെക്‌സ് പ്രോഗ്രാം ഓഫീസർ അഖിൽ പ്രതാപ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.